മുല്ലപ്പെരിയാര്‍ മേഖലയില്‍ ഏതുസമയവും ശക്തിയേറിയ ഭൂമികുലുക്കത്തിന് സാധ്യത
തൊടുപുഴ: ഇന്ത്യന്‍ ഭൗമപാളികളില്‍ ഭൂമിക്കടിയില്‍ വന്‍മര്‍ദം രൂപപ്പെടുന്നുണ്ടെന്നും ഇത് ഭൂചലനങ്ങള്‍ക്ക് ഇടയാക്കുമെന്നും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനം. മുല്ലപ്പെരിയാര്‍ മേഖലയില്‍ ഏതുസമയവും ആറുവരെ തീവ്രതയുള്ള ഭൂമികുലുക്കങ്ങള്‍ക്ക് സാധ്യതയുള്ളതായി ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനത്തെ മുന്‍നിര്‍ത്തി ഭൗമശാസ്ത്ര പഠനകേന്ദ്രം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇവിടത്തെ ഭ്രംശമേഖല ഇപ്പോഴും സജീവമാണെന്നും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വിലയിരുത്തിയിട്ടുണ്ട്.
കേരളത്തിലും രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളിലും അടുത്തിടെ ഭൂചലനങ്ങള്‍ ഏറിയത് വന്‍ മര്‍ദം രൂപപ്പെടുന്നതിന്റെ സൂചനയാണ്. തമിഴ്‌നാട്-കേരള അതിരുകളില്‍ ഭ്രംശമേഖലകള്‍ കേന്ദ്രീകരിച്ച് ഭൂചലനങ്ങള്‍ വര്‍ധിക്കുന്നതായും വ്യക്തമായിട്ടുണ്ട്.അതേസമയം, കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഭൂചലനങ്ങളും കൂടുതല്‍ നടന്നിട്ടുള്ളത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. സൂര്യനും ഇന്ത്യന്‍ ഉപഭൂഖണ്ഡവും തമ്മിലുള്ള ആകര്‍ഷണം ഈ സമയത്ത് വര്‍ധിക്കുന്നതും ഭൂചലനങ്ങള്‍ക്ക് കാരണമായേക്കാം.ഈ വര്‍ഷം മാര്‍ച്ചിനുശേഷം 26 തവണ ഇടുക്കി ജില്ലയില്‍മാത്രം ഭൂമി കുലുങ്ങി. തുടര്‍ചലനങ്ങള്‍ കുറയുന്നതും സ്വതന്ത്രചലനങ്ങള്‍ ആവര്‍ത്തിക്കുന്നതും അത്ര നല്ല സൂചനയല്ലെന്ന നിഗമനമാണ് ഇതേപ്പറ്റി പഠനം നടത്തുന്ന സെസിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജോണ്‍ മത്തായിക്കുള്ളത്.
ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ച്, ദുര്‍ബലാവസ്ഥയിലായ മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന മേഖലയില്‍ ആറുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ലഭ്യമായ വിവരമനുസരിച്ച് മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഭൂചലനം 1988 ജനവരി ഏഴിനായിരുന്നു. നെടുങ്കണ്ടം പ്രഭവകേന്ദ്രമായ ഭൂചലനത്തിന്റെ തീവ്രത 4.5 ആയിരുന്നു.കേരളത്തില്‍ അഞ്ച് ദിശകളിലായാണ് ഭൂകമ്പഭ്രംശ രേഖകളും ഭൂവിള്ളലുകളുമുള്ളത്. കോഴിക്കോട് മുതല്‍ കുളമാവ്‌വരെ ഇടമലയാര്‍ വിള്ളല്‍. കുമളി-കമ്പം-ബോഡി-തേനി വഴിയാണ് കമ്പം വിള്ളല്‍. ഈ വിള്ളല്‍ ഉടുമ്പന്‍ചോല ഭ്രംശമേഖലയുമായി സംഗമിക്കുന്നിടത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

ഭയപ്പെടുത്തുന്ന സാധ്യത
ഭൂചലനം കേരളത്തില്‍ ഭയപ്പെടുത്തുന്ന സാധ്യതയാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ്, സെന്റര്‍ ഓഫ് റിമോട്ട് സെന്‍സിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും കേരളത്തില്‍ ഒട്ടാകെ റിക്ടര്‍ സെ്കയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഭ്രംശമേഖലകളില്‍ പ്രധാനപ്പെട്ടവ ഇടമലയാര്‍, പെരിയാര്‍, അച്ചന്‍കോവില്‍, തെന്മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുന്‍സൂര്‍, മാട്ടുപ്പെട്ടി, കാവേരി, കണ്ണന്‍കുഴിത്തോട് എന്നിവയാണ്. ഇവയ്ക്കു പുറമെ നിരവധി ചെറു വിള്ളലുകളുമുണ്ട്. ഈ വിള്ളലുകള്‍ മിക്കവയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏതെങ്കിലും ഒന്നില്‍ താരതമ്യേന തീവ്രതയുള്ള ഒരു ചലനമുണ്ടായാല്‍ അതിന്റെ പ്രതിഫലനം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കും. കൂടാതെ കുമളി, കമ്പം, ബോഡിനായ്ക്കന്നൂര്‍, തേനി വഴി കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കു വ്യാപിച്ചു കിടക്കുന്ന കമ്പം ഭ്രംശമേഖലയും മുല്ലപ്പെരിയാറിന് ഭീഷണി ഉയര്‍ത്തുന്നതാണ്. ഇപ്രകാരം, നിരവധി ഭ്രംശമേഖലകളുടെ സാമീപ്യവും അവയിലെ വിള്ളലുകളും റിക്ടര്‍ സെ്കയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വരാനുള്ള സാധ്യതയും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ നിലനില്പ് അപകടകരം തന്നെയാണ്
മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്
തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് തിരിക്കുമ്പോള്‍ത്തന്നെ മഴ തുടങ്ങിയിരുന്നു. ചിന്നിത്തെറിക്കുന്ന മഴയും കാറ്റും. യാത്രയുടെ തുടക്കത്തില്‍ത്തന്നെ കണ്ടു, വലതുഭാഗത്തായി കരയിലേക്ക് വലിച്ചുകയറ്റിയ ജലകന്യകയെന്ന ബോട്ട്. 2009 സപ്തംബര്‍ 30ന് തടാകത്തില്‍ 45 പേരുടെ ജീവനുമായി മുങ്ങിപ്പോയ ജലയാനം. കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ അല്പമകലെ വെള്ളത്തിന് മീതെ ഒരു കൂറ്റന്‍ മതില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട്. മരക്കുറ്റികള്‍ സവിശേഷമായ ഭംഗിയൊരുക്കുന്ന ഈ ജലാശയത്തെ തടുത്തുനിര്‍ത്തുന്നത് 115 വര്‍ഷം പഴക്കമുള്ള ആ അണക്കെട്ടാണെന്നറിയുമ്പോള്‍, ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ടാണത് നിര്‍മിച്ചിട്ടുള്ളതെന്ന് മനസ്സിലാകുമ്പോള്‍ ഉള്ളൊന്ന് കിടുങ്ങും; ആര്‍ക്കും. തടാകത്തെയിളക്കി കാറ്റ് മുഴങ്ങുമ്പോള്‍ പോലും പേടിയാകും.
കിഴക്ക് ദൂരെയെവിടെയോ ആണ് സഹ്യനിലെ ശിവഗിരിക്കുന്നുകള്‍. അവിടെ, തണുപ്പിന്റെ കൂടാരത്തില്‍, കാണാത്തിടത്തുനിന്ന് രണ്ട് നീര്‍ച്ചാലുകള്‍ പിറവികൊള്ളുന്നു. വളര്‍ന്ന് വലുതായി വരുന്നു. ഒന്ന് മുല്ലയാര്‍, അടുത്തത് പെരിയാര്‍. രണ്ടും ചേര്‍ന്ന് മുല്ലപ്പെരിയാറായി. ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ അണക്കെട്ടുണ്ടായി. അതാദ്യം ഊഷരമായിക്കിടന്ന ദേശങ്ങളെ ഉര്‍വരമാക്കി, പച്ചപ്പട്ടണിയിച്ചു. പിന്നീടത് ജനങ്ങള്‍ക്ക് ഭീഷണിയായി. രണ്ടു സംസ്ഥാനങ്ങള്‍ അതിന്റെ പേരില്‍ നിയമയുദ്ധം തുടങ്ങി. ഒടുവില്‍ സുപ്രീംകോടതിയുടെ കേസുകെട്ടുകളിലൊന്നില്‍ ചുരുണ്ടുകിടക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു സൂചകമാണ്. ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുടെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദുര്‍ബലമായ ബന്ധത്തിന്റെ സൂചകം. ഒരു മഹാദുരന്തത്തെ നിസ്സംഗമായി കാണുന്ന പ്രബുദ്ധ ജനതയുടെ ചിത്രം കൂടി അത് കാട്ടിത്തരുന്നുണ്ട്. 1895 ഫിബ്രവരിയില്‍ പണിതീര്‍ത്തതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ചാണ് കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നടക്കുന്നത്. അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം. എത്രയോ സുരക്ഷിതമെന്ന് തമിഴ്‌നാട്.
തര്‍ക്കം മൂത്തപ്പോള്‍ കേന്ദ്രം ഇടപെട്ടു. കേന്ദ്രജലക്കമ്മീഷനെക്കൊണ്ട് പരിശോധിപ്പിച്ചു. തമിഴ്‌നാടിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന കമ്മീഷന്‍ സത്യങ്ങള്‍ പലതും കണ്ടില്ല. തീരുമാനം കേരളത്തിനെതിരായി. വിഷയം കേരള ഹൈക്കോടതി വഴി സുപ്രീംകോടതിയില്‍. ജലക്കമ്മീഷന്റെ അളവുകോല്‍ അവിടെയും കേരളത്തിനെതിരായി. കേസില്‍ കേരളം തോറ്റു. 2006 ല്‍ ആയിരുന്നു ഇത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരുപക്ഷേ, തകര്‍ന്നാലും സാരമില്ല, അവിടത്തെ വെള്ളം കൂടി താഴെയുള്ള ഇടുക്കി അണക്കെട്ട് താങ്ങിക്കൊള്ളുമെന്ന അബദ്ധവാദം അംഗീകരിക്കപ്പെട്ട വിധിയായിരുന്നു അത്. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന സത്യം പോലും കണക്കാക്കാതെയുള്ള വാദം കേരള പ്രതിനിധികള്‍ പോലും എതിര്‍ത്തിരുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം.
കേസില്‍ തോറ്റെങ്കിലും ജനങ്ങളുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ട് കേരളം അണക്കെട്ട് സുരക്ഷാനിയമം പാസ്സാക്കിയത് പിന്നീടാണ്. അതിനെതിരെ തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയില്‍ പോയി. കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചു, കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍. സമിതിയുടെ പരിശോധനകളും തെളിവെടുപ്പും മറ്റും ഏറെക്കുറെ പൂര്‍ത്തിയായി. അടുത്ത മാസത്തോടെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങും.
ഈ കുലുക്കം മുന്നറിയിപ്പ്
ഭൂമികുലുക്കങ്ങള്‍ അത്ര നിസ്സാരമല്ലെന്ന് സമീപകാല കാഴ്ചകള്‍ കാട്ടിത്തരുന്നു. ചലനങ്ങളുടെ ഇടവേളകള്‍ കുറഞ്ഞും വരുന്നു. പേടിക്കണം. മുന്‍കരുതലെടുക്കണം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, പഴക്കം കൊണ്ട് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശമാണെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍, ജൂലായ് വരെ ഈ മേഖലയിലുണ്ടായത് 22 ഭൂചലനങ്ങള്‍! ഏറ്റവും ഒടുവിലത്തേത് നവംബര്‍ 18ാം തീയതി. അണക്കെട്ടിന്റെ 50 കി.മീ. ചുറ്റളവിലാണ് ഭൂചലനങ്ങള്‍ ഉണ്ടായിട്ടുള്ളത്. കൂടെക്കൂടെയുണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍ പ്രകൃതി നല്‍കുന്ന മുന്നറിയിപ്പാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ 22 പ്രധാന ഭ്രംശമേഖലകള്‍ ഉള്ളതായി റൂര്‍ക്കി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ് ഈ ഭ്രംശമേഖലകള്‍. ഡോ. ഡി.കെ. പോളിന്റെ നേതൃത്വത്തിലുള്ള, ഐ.ഐ.ടി. എര്‍ത്ത്‌ക്വേക് ഡിപ്പാര്‍ട്ട്‌മെന്റിന്റേതായിരുന്നു പഠനം.
റിക്ടര്‍ സെ്കയിലില്‍ 6.5 വരെ ശക്തി രേഖപ്പെടുത്തുന്ന വന്‍ ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി കോടൈവന്നല്ലൂര്‍ ഭ്രംശമേഖല, മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തുനിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഇടമലയാര്‍ വിള്ളലും പെരിയാര്‍ വിള്ളലും കൂടിച്ചേരുന്ന പ്രദേശമാണിത്. 22 ഭ്രംശമേഖലകളിലെയും ഭൂചലന സാധ്യതയും പരമാവധിയുണ്ടാകുന്ന തീവ്രതയും ഐ.ഐ.ടി. ഇതിനകം പഠനവിധേയമാക്കിയിട്ടുണ്ട്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ഡി.കെ. പോളും ഡോ. എം.എന്‍. ശര്‍മയും അടങ്ങുന്ന സംഘം മുല്ലപ്പെരിയാര്‍ പ്രദേശം, കേന്ദ്ര ജലക്കമ്മീഷന്റെ പഠനത്തില്‍ കണ്ടെത്തിയതിനേക്കാള്‍ വലിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
എല്ലാ ഭ്രംശമേഖലയിലും ഉള്ള വിള്ളലുകളുടെ നീളം, ആഴം എന്നിവ പരിഗണിച്ചാണ് ഭൂചലനത്തിന്റെ തീവ്രത കണക്കാക്കുക. മാത്രമല്ല, അവയുടെ സ്ഥാനവും അണക്കെട്ടുപ്രദേശവും തമ്മിലുള്ള ദൂരവും പ്രധാന ഘടകമാണ്. എത്രത്തോളം ദൂരം കുറയുമോ, അത്രയും അണക്കെട്ടിന്മേലുള്ള പ്രഹരശേഷി വര്‍ധിക്കും. അങ്ങനെ പരിശോധിച്ചപ്പോഴാണ്, തേക്കടികോടൈവന്നല്ലൂര്‍ മേഖലയിലുണ്ടാകുന്ന ഭൂചലനം, മുല്ലപ്പെരിയാറിന് ഏറ്റവും ഭീഷണിയാകുമെന്ന് കണ്ടെത്തിയത്. റിക്ടര്‍ സെ്കയിലില്‍ 6.5 ഓ അതിലധികമോ ശക്തി രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന് ഐ.ഐ.ടി. ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടിലുണ്ട്.

പാഴായിപ്പോയ മുന്നറിയിപ്പ്
എ.എച്ച്. ബെസ്‌റ്റോവിന്റെ മുന്നറിയിപ്പ് വന്നിട്ട് 104 വര്‍ഷമായി. ഓരോ ഒക്ടോബറും കടന്നുപോകുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വലിയ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ വാര്‍ഷികവുമായാണ്. പക്ഷേ, പുതിയ അണക്കെട്ടിനുവേണ്ടി അക്ഷീണം യത്‌നിക്കുന്ന കുറച്ചുപേരൊഴികെ അതാരും അറിയുന്നില്ല. ശ്രദ്ധിക്കുന്നുമില്ല.
മുല്ലപ്പെരിയാര്‍ സുരക്ഷാഭീഷണി ഉയര്‍ത്തുമ്പോഴെല്ലാം, ചര്‍ച്ചകളില്‍ നിറയുമ്പോഴെല്ലാം ബെസ്‌റ്റോവിന്റെ വാക്കുകള്‍ ഭീതിയോടെ ഓര്‍ക്കുന്ന വളരെക്കുറച്ച് പേരുണ്ടാകും. അണക്കെട്ട് സംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയിലും പുറത്തും ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായി തുടരുമ്പോള്‍ 104 വര്‍ഷം മുമ്പ് തിരുവിതാംകൂറിന്റെ ബ്രിട്ടീഷുകാരനായ ചീഫ് എന്‍ജിനീയര്‍ എ.എച്ച്. ബെസ്‌റ്റോവ് നല്‍കിയ മുന്നറിയിപ്പ് അശ്രദ്ധമായി തള്ളാന്‍ കഴിയുന്നതല്ല. സ്ഥിതിഗതികള്‍ മനസ്സിലാക്കാതെ, മുല്ലപ്പെരിയാര്‍ ജലസംഭരണിയില്‍ അമിതമായി വെള്ളം സംഭരിച്ച്, അണക്കെട്ടിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ താഴെ പാര്‍ക്കുന്ന ജനങ്ങള്‍ക്കും അവരുടെ വസ്തുവകകള്‍ക്കും വന്‍നാശമുണ്ടാകുമെന്നായിരുന്നു ഈ മുന്നറിയിപ്പ്. നിശ്ചിത അളവിനപ്പുറം വെള്ളം നിറയ്ക്കുന്നത് അണക്കെട്ടിന് നന്നല്ലെന്ന് അദ്ദേഹം കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132 അടിയില്‍നിന്ന് 142 ആയും അവിടെനിന്ന് 152 അടിയായും കൂട്ടാന്‍ വാശിപിടിക്കുന്നവര്‍ ഈ മുന്നറിയിപ്പിന്റെ വില അറിയുന്നേയില്ല.
മുന്നറിയിപ്പ് അടങ്ങിയ റിപ്പോര്‍ട്ട് വന്ന് 104 വര്‍ഷത്തിനുശേഷവും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അണക്കെട്ടിന് വലിയ ബലമൊന്നും ഇല്ലെന്നും ശക്തമായ വെള്ളപ്പൊക്കമോ ഭൂചലനമോ മറ്റ് സമ്മര്‍ദമോ ഉണ്ടായാല്‍ അത് നിലംപരിശായി വലിയ ദുരന്തമുണ്ടാകുമെന്നുമായിരുന്നു ബെസ്‌റ്റോവിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.മുല്ലപ്പെരിയാറിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പഠനം നടത്തിയ ഡല്‍ഹി ഐ.ഐ.ടി.യിലെ വിദഗ്ധരുടെ റിപ്പോര്‍ട്ടിനൊപ്പം, ബെസ്‌റ്റോവിന്റെ മുന്നറിയിപ്പും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഓര്‍ക്കണം, ടിഗ്രയുടെയും ഓസ്റ്റിന്റെയും തകര്‍ച്ച
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പ്രളയ സാധ്യതയെക്കുറിച്ച് പഠിച്ച കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് വിവരാവകാശനിയമപ്രകാരം കേരള സര്‍ക്കാര്‍ കരസ്ഥമാക്കിയിരുന്നു. അതില്‍ പറയുന്നത്, പ്രളയ സാധ്യത 6,003 ക്യുമെക്‌സായി കണക്കാക്കുമ്പോള്‍ 136 അടി ജലനിരപ്പില്‍ 13 സ്പില്‍വേയും തുറന്നുവെച്ചാലും ജലനിരപ്പ് 156.02 അടിയായി ഉയരുമെന്നാണ്.
അണക്കെട്ടിന്റെ ആകെ ഉയരത്തെക്കാള്‍ വെള്ളം പൊങ്ങിയാല്‍ അണക്കെട്ട് ഭേദിക്കുന്ന വെള്ളം അതിന്റെ താഴെ പതിക്കുകയും ആ സമയം അടിത്തറയിളകി അണക്കെട്ട് നിലംപതിക്കുകയും ചെയ്യും. രണ്ട് വിധത്തിലാണ് തകര്‍ച്ചയുണ്ടാകുന്നത്. അണക്കെട്ട് ഭാഗികമായോ പൂര്‍ണമായോ അടിത്തറയില്‍നിന്ന് നിരങ്ങിമാറും. വെള്ളപ്പൊക്കത്താല്‍ പ്രളയജലം ഒഴുകിയെത്തി മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഈ വിധം തകരുകയായിരുന്നു. ഇനി, നിരങ്ങിമാറുന്നതിനു പകരം അണക്കെട്ടിന്റെ ഏറ്റവും താഴ്ഭാഗം ഇളകി മറിയാം. പെന്‍സില്‍വാനിയയിലെ ഓസ്റ്റിന്‍ അണക്കെട്ട് ഇങ്ങനെയാണ് തകര്‍ന്നത്. നിരങ്ങിമാറലും അവിടെ സംഭവിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ പോലുള്ള അണക്കെട്ടില്‍ ഒരു സാഹചര്യത്തിലും ജലാശയനിരപ്പ് മാക്‌സിമം വാട്ടര്‍ ലെവലിന്റെ മുകളിലേക്ക് ഉയര്‍ത്തരുത്. 152 അടിയായാലും 136 അടിയായാലും വലിയ വെള്ളപ്പൊക്കമുണ്ടായാല്‍ അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകാന്‍ സാധ്യതയുണ്ടെന്ന് ചുരുക്കം. 1886ലെ പാട്ടക്കരാര്‍ അനുസരിച്ച് മുല്ലപ്പെരിയാര്‍ ജലാശയത്തില്‍ 155 അടിക്ക് മുകളില്‍ വെള്ളം ശേഖരിക്കാന്‍ പാടില്ല. അത് കരാറിന്റെ ലംഘനമാകും.

രാമനും ജങ്കാറും ഒഴുകിപ്പോയി
1907 ഒക്ടോബറില്‍ അതിശക്തമായ വെള്ളപ്പൊക്കമാണ് മുല്ലപ്പെരിയാറില്‍ ഉണ്ടായത്. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേ തുറന്നുവിട്ടു. തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വണ്ടിപ്പെരിയാര്‍ പാലത്തില്‍ നില്‍ക്കുകയായിരുന്ന രാമന്‍ എന്ന തൊഴിലാളി ഒലിച്ചുപോവുകയായിരുന്നെന്ന് കാര്‍ഡമം ഹില്‍സ് എസ്‌റ്റേറ്റ് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. വണ്ടിപ്പെരിയാറിലെ ജങ്കാര്‍ ഒഴുകിപ്പോയതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
അണക്കെട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരവെ, തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവു അവിടം സന്ദര്‍ശിച്ചിരുന്നു. 144 അടി ഉയരത്തില്‍ മാത്രം ജലം സംഭരിക്കാന്‍ കരാറുണ്ടായിരുന്ന സംഭരണിയില്‍ അടിത്തട്ടും പാറയും താഴ്ത്തി വീണ്ടും നാല് അടികൂടി വെള്ളം സംഭരിക്കാന്‍ നടക്കുന്ന ശ്രമം അദ്ദേഹം മനസ്സിലാക്കുകയും തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ സമ്മതമില്ലാതെ നടക്കുന്ന ഈ പ്രവൃത്തിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബെസ്‌റ്റോവിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്. സംഭരണിയുടെ ആഴം കൂട്ടുന്നത് അണക്കെട്ടിന് ദോഷമായി മാറുമെന്നും സ്പില്‍വേകടന്ന് വെള്ളം വരാതിരുന്നാല്‍ ആലുവയിലും മറ്റും ജലക്ഷാമം അനുഭവപ്പെടുമെന്നും ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. മാത്രമല്ല, അമിതമായി വെള്ളത്തിന്റെ സമ്മര്‍ദത്താല്‍ അണക്കെട്ടിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വലിയ ദുരന്തമായിരിക്കും ഫലമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ഇതൊന്നും മദ്രാസ് ഭരിച്ചിരുന്ന അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നില്ല.
പേടിപ്പിച്ച പ്രളയം
മൂന്ന് വലിയ വെള്ളപ്പൊക്കങ്ങളെ അതിജീവിച്ചിട്ടുണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട്. 1924, 1943, 1961 വര്‍ഷങ്ങളില്‍. പ്രധാന അണക്കെട്ടില്‍ വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗമില്ല. അണക്കെട്ടിന് അനുബന്ധമായാണ് സ്പില്‍വേയുള്ളത്. ജലസംഭരണി നിറഞ്ഞ് സ്പില്‍വേയിലൂടെ താഴേക്കെത്തിയ ജലപ്രവാഹം ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കി. 1961ലുണ്ടായ വെള്ളപ്പൊക്കം കനത്ത നാശമാണ് വിതച്ചത്. ആ വര്‍ഷം ജൂലായ് മൂന്നാം തീയതി 50,000 ക്യുസെക്‌സ് വെള്ളം താഴേക്കൊഴുകിയെത്തിയെന്നാണ് കണക്ക്. ഈ വെള്ളത്തിനൊപ്പം മുതിരപ്പുഴയിലെ പ്രളയവും കൂടിച്ചേര്‍ന്ന് അന്ന് നിര്‍മാണം നടന്നുകൊണ്ടിരുന്ന നേര്യമംഗലം പവര്‍സ്‌റ്റേഷന് വലിയ നാശം വരുത്തി. ഇവിടത്തെ സ്വിച്ച്‌യാര്‍ഡിനും മറ്റും കേടുപാടുണ്ടായി. ജീവനക്കാരും നാട്ടുകാരും പോലീസുമൊക്കെ ചേര്‍ന്ന് അക്ഷീണം പരിശ്രമിച്ചാണ് മണ്ണ് നിറച്ച ചാക്കുകള്‍കൊണ്ട് ജനറേറ്റര്‍സ്ഥാനത്തേക്കുള്ള പ്രവാഹം തടഞ്ഞത്. ഈ സംഭവത്തിനുശേഷം കേന്ദ്ര ജല കമ്മീഷന്‍ അണക്കെട്ട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് പരമാവധി ജലനിരപ്പ് 152 അടിയായി കുറയ്ക്കുകയും ചെയ്തു. 1978ല്‍ ഇത് 145 അടിയായി കുറച്ചു.

ജോണ്‍ പറഞ്ഞു: 30 അടിയേക്കാള്‍ ഉയരമുള്ള ഭിത്തിയായി വെള്ളം പാഞ്ഞുവന്നു
1924ല്‍ മുല്ലപ്പെരിയാറിലുണ്ടായ പ്രളയത്തെക്കുറിച്ച് തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ഈടുവെപ്പില്‍ ചില രേഖകളുണ്ട്. അണക്കെട്ട് സംബന്ധിച്ച് തമിഴ്‌നാടുമായി പൊരിഞ്ഞ തര്‍ക്കം നടക്കുമ്പോഴും ഈ രേഖകളെക്കുറിച്ച് കേരളത്തിന് വലിയ അറിവൊന്നുമില്ലായിരുന്നു. ഒടുവില്‍ സംസ്ഥാനത്തെ മുല്ലപ്പെരിയാര്‍ സെല്‍ അക്ഷീണമായ ശ്രമം നടത്തി അത് കണ്ടുപിടിക്കുകയായിരുന്നു.
മുല്ലപ്പെരിയാറില്‍ 1924 ജൂലായ് 16, 17 തീയതികളിലുണ്ടായ പ്രളയത്തിനുശേഷം ലാന്‍ഡ് റവന്യൂഇന്‍കം ടാക്‌സ് കമ്മീഷണര്‍ തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വെള്ളപ്പൊക്കത്തിന്റെ ഭീകരതയും അതുസംബന്ധിച്ച മുന്നറിയിപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും സംഭരണിയിലെ ജലനിരപ്പ് പൂര്‍ണ ജലനിരപ്പില്‍ കൂടാന്‍ അനുവദിക്കരുതെന്ന നിര്‍ദേശം ഈ കത്തില്‍ മുന്നോട്ടുവെച്ചു.പെരുമഴയില്‍ നിറഞ്ഞ സംഭരണിയില്‍നിന്ന് ഒറ്റയടിക്ക്, പെട്ടെന്ന് വെള്ളം തുറന്നുവിടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. ജലനിരപ്പ് ഉയര്‍ത്തുന്നത് അപകടമാകുമെന്ന, 87 വര്‍ഷം മുമ്പുള്ള ഈ മുന്നറിയിപ്പിനെ പക്ഷേ, പിന്നീട് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തെക്കുറിച്ച് യഥാസമയം മുന്നറിയിപ്പ് നല്‍കാതിരുന്നതിനാല്‍ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനിയന്ത്രിതമായ മഴയെയും നീരൊഴുക്കിനെയും തുടര്‍ന്ന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ പരമാവധി ഉയരത്തില്‍ തുറന്നുവെച്ചപ്പേള്‍ ഉണ്ടായ അതിശക്തമായ ഒഴുക്ക് പെരിയാറിന്റെ തീരപ്രദേശങ്ങളെ കവര്‍ന്നെടുക്കുകയായിരുന്നു. അന്ന് കോതമംഗലം തൊട്ട് താഴേക്ക് മാത്രമേ ജനവാസം ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ മരണനിരക്ക് കുറവായിരുന്നു. ലാന്‍ഡ് റവന്യൂഇന്‍കം ടാക്‌സ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍, ഇടുക്കിയിലെ തേയിലത്തോട്ടമുടമകളിലൊരാളായ പി. ജോണിന്റെ കത്തും പരാമര്‍ശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വെള്ളപ്പൊക്ക ചരിത്രത്തില്‍ ഇന്ന് വലിയ തെളിവായിമാറുകയാണ് ഈ കത്ത്; സുപ്രീം കോടതിയിലെ കേസില്‍ സുപ്രധാന ആയുധവും.
''മുന്നറിയിപ്പ് നല്‍കാതെയും വേണ്ടത്ര ആലോചിക്കാതെയും അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടതിനാല്‍ എന്റെ കാരിങ്കുളം, കരിന്തരുവി തേയില എസ്‌റ്റേറ്റുകളില്‍ വലിയ നാശമുണ്ടായി. ഈ ദിവസങ്ങളില്‍ (1924 ജൂലായ് 12 മുതല്‍ 17 വരെ) രാജ്യത്തൊട്ടാകെയും പീരുമേട് ജില്ലയില്‍ പ്രത്യേകിച്ചും ഉണ്ടായ ശക്തമായ മഴ അത്ഭുതകരമായിരുന്നു. പെരിയാര്‍ വെള്ളപ്പൊക്കത്താല്‍ ഭീകരമായിരുന്നു. തടാകത്തിലെ ജലനിരപ്പ് പരമാവധിയെക്കാള്‍ ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ പരമാവധി ഉയരത്തില്‍ തുറന്നുവെച്ചപ്പോള്‍ 30 അടിയേക്കാള്‍ ഉയരമുള്ള ഭിത്തിയായി വെള്ളം പാഞ്ഞുവന്നു'' ഇതായിരുന്നു ജോണിന്റെ വിവരണം. അന്ന് അണക്കെട്ടുണ്ടാക്കിയിട്ട് വെറും 29 കൊല്ലംമാത്രമേ ആയിരുന്നുള്ളൂ; ഇന്ന് 115 വര്‍ഷം പിന്നിട്ടു.

ജലനിരപ്പ് കുറച്ചത് സുരക്ഷിതത്വം മുന്‍നിര്‍ത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച് 13 വര്‍ഷത്തിനുശേഷം പൂര്‍ണ ജലനിരപ്പ് 152 അടിയാക്കി കൂട്ടിയത് തിരുവിതാംകൂറിന്റെ അനുമതിയോടെ ആയിരുന്നില്ല. ഇത് തെളിയിക്കുന്ന രേഖയുണ്ട്. അണക്കെട്ട് നിര്‍മിച്ച കാലത്ത് പൂര്‍ണ ജലനിരപ്പ് 152 അടിയായിരുന്നെന്നും അത് പിന്നീട് 136 അടിയാക്കി കുറയ്ക്കുകയായിരുന്നു എന്നുമുള്ള ധാരണ തെറ്റാണ്. 1895ല്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തപ്പോള്‍ പൂര്‍ണജലനിരപ്പ് 144 അടിയായാണ് നിജപ്പെടുത്തിയിരുന്നത്. ഇക്കാര്യം എ.ടി. മക്കന്‍സി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് എഴുതിയ ഗ്രന്ഥത്തില്‍ ഉണ്ട്. 1908ല്‍ അണക്കെട്ടിന്റെ വലതുഭാഗത്തുള്ള പാറ പൊട്ടിച്ച് 10 ഷട്ടറുകള്‍ ഉണ്ടാക്കി. ഇതേത്തുടര്‍ന്നാണ് ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയത്. ഇതിന് മദ്രാസ് പ്രസിഡന്‍സി തിരുവിതാംകൂറിന്റെ അനുമതി തേടിയിരുന്നില്ല. ജലനിരപ്പ് 144 അടിയില്‍ നില്‍ക്കുമ്പോള്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ 153.15 അടിവരെ വെള്ളം ഉയരുമെന്ന് അണക്കെട്ടിന്റെ നിര്‍മാണച്ചുമതലയുണ്ടായിരുന്ന ബ്രിട്ടീഷുകാരനായ കേണല്‍ പെന്നിക്വിക്ക് കണ്ടെത്തിയിരുന്നു. അത് അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാലാണ് പരമാവധി സംഭരണശേഷി 155 അടിയാക്കി നിജപ്പെടുത്തി അണക്കെട്ട് പണിതത്.
നേര്യമംഗലത്തും മറ്റും ശക്തമായ വെള്ളപ്പൊക്കമുണ്ടായ 1961ല്‍ കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടറായിരുന്ന ഷൂറി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ആ വര്‍ഷം ഫ്രാന്‍സിലെ ഒരു അണക്കെട്ടും ഇന്ത്യയിലെ കടക്‌വാസ്‌ല എന്ന അണക്കെട്ടും തകര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. പിന്നീട് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കേരളവും തമിഴ്‌നാടും സംയുക്തപഠനം നടത്തി. ഇതേത്തുടര്‍ന്നാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി 155ല്‍നിന്ന് 152 അടിയാക്കി കുറച്ചത്. 1978ല്‍ ജല കമ്മീഷന്‍ അംഗം എ.എന്‍. ഹര്‍ക്കൗളി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. അതിനുശേഷം ജലനിരപ്പ് 145 അടിയാക്കി കുറച്ചു. പിന്നീട് 1979ല്‍ ജല കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തി. അതേത്തുടര്‍ന്നാണ് 136 അടിയാക്കിയത്. ഇങ്ങനെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഘട്ടംഘട്ടമായി ജലനിരപ്പ് കുറച്ചുകൊണ്ടുവരികയായിരുന്നെന്ന് സാരം. ഇതിന്റെ അര്‍ഥം, അണക്കെട്ടിന്റെ ശേഷി കുറഞ്ഞുവരികയാണെന്നുതന്നെയാണ്. എന്നാല്‍ ജലനിരപ്പ് ഇനിയും കൂട്ടണമെന്നാണ് തമിഴ്‌നാടിന്റെ വാദം.

No comments:
Post a Comment